റംബുട്ടാനെക്കാൾ മികച്ചതാണോ മട്ടോവ പഴങ്ങള്‍

മലേഷ്യ, ഇൻഡോനേഷ്യ തുടങ്ങിയ സ്ഥലങ്ങളിലാണ് മട്ടോവ പഴങ്ങള്‍ കുടുതലായി കാണപ്പെടുന്നതും അവിടങ്ങളില്‍ നിന്നും ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്ക്  വ്യാപകമായി പ്രചരിച്ചുകൊണ്ടിരിക്കുന്ന ഒരു ഫലവൃക്ഷമാണ് മട്ടോവ Matoa (Pometia pinnata) fruit

മഞ്ഞ, പച്ച, പര്‍പ്പിള്‍, റെയിന്‍ ബോ തുടങ്ങിയ നിങ്ങളില്‍ മട്ടോവ പഴങ്ങള്‍ ലഭ്യമാണ്. Sapindaceae കുടുംബത്തില്‍ പെട്ട മട്ടോവ പഴത്തിനു ലിച്ചി, റംബുട്ടാൻ എന്നിവ രണ്ടും കുടിചേര്‍ന്ന ഒരു രുചിയാണ് നമുക്ക് അനുഭവപ്പെടുക. ഇവയ്ക്ക് റംബുട്ടാനേക്കള്‍ മധുരവും ഉറപ്പും അതുപോലെ ഇവ ലിച്ചി പഴത്തിനെക്കാള്‍ വെള്ളം കുറവുള്ളതുമാണ് ഇവയുടെ മാംസളമായ ഭാഗത്തിന്. അല്‍പം കട്ടിതോന്നിക്കുന്ന ഇവയുടെ പുറന്തോട് നമുക്ക് കൈകള്‍ കൊണ്ട് തന്നെ പൊട്ടിക്കാവുന്ന രിതിയിലാണ്. ഇവയുടെ പഴത്തിനു റംബൂട്ടാനോട് സാമ്യം തോന്നും. വളരെ വേഗത്തിൽ വളരുന്ന ഇവ പെട്ടന്ന് തന്നെ കായ്കള്‍ ആകാന്‍ തുടങ്ങും. അതിനാല്‍ തന്നെ വിത്തുകള്‍ നട്ട് വളരുന്ന ചെടികള്‍ തന്നെ 2.5 മുതല്‍  3 വർഷത്തിനകം കായ്ച്ചു തുടങ്ങും. നമ്മുടെ കാലാവസ്ഥയില്‍ വര്‍ഷത്തില്‍ രണ്ടു തവണ വിധം കായികള്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ആൺ പെൺ പൂക്കൾ ഒരേ മരത്തിൽ തന്നെ ഉണ്ടാകുന്നതിനാല്‍ ഒരു വിട്ടിലേക്ക്‌ ഒരു ചെടി വളര്‍ത്തിയാലും മതിയാകും. നല്ല മധുരവും, കുറഞ്ഞ പരിചരണവും മാത്രം അവശമുള്ള മട്ടോവ റംബൂട്ടാനൊപ്പം സ്ഥാനം പിടിക്കുന്ന കാലം വിദൂരമല്ല. 


മട്ടോവ പഴങ്ങളെക്കുറിച്ച് കുടുതലറിയാന്‍ ഈ വീഡിയോ കാണുക.



Image കടപ്പാട്: Aneesh Sasidharan

Post a Comment

Previous Post Next Post